Saturday, October 18, 2008

വിപണിയിലേയ്ക്ക് സ്വാഗതം.

വിപണി.
ഒരു പുതിയ ബ്ലോഗു കൂടി. തകര്‍ന്നടിയുന്ന ആഗോള വിപണിയുടെ തേങ്ങലുകള്‍ കൂട്ടി വെയ്ക്കാനും വിചാരങ്ങള്‍ പങ്കുവെയ്ക്കാനുമായി ഒരിടം.

വിപണി തകരുമ്പോള്‍ സാമ്പത്തിക വിശകലന വിദഗ്ദന്മാര്‍ വിപണിയുടെ ഊഹകച്ചവടത്തില്‍ വീര്‍ത്തു കെട്ടിയ ഇന്നലെകള്‍ ചൂണ്ടികാട്ടി സാധാരണ നിക്ഷേപകനെ നാളെയുടെ ഉണര്‍വ്വിലേയ്ക്ക് പിടിച്ചു നിര്‍ത്തുന്നതിലെ പാപ്പരത്തം ചര്‍ച്ച ചെയ്യാനൊരിടം.

സാങ്കല്പിക താങ്ങും പ്രതിരോധവും വെറും മായയാണെന്ന് മനസ്സിലാക്കാതെ വിപണിയില്‍ തകര്‍ന്നടിയുന്ന സ്വപ്നങ്ങളുടെ കാണാപ്പുറങ്ങള്‍ തേടി ഒരു യാത്ര.

മൂലധന വിപണിയുടെ മറവില്‍ പൊടിപൊടിയ്ക്കുന്ന ഊഹക്കച്ചവടം എന്ന ചൂതാട്ടത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരന്വേഷണം.

നിക്ഷപ സാധ്യതകളും ഓണ്‍ ലൈന്‍ കച്ചവടങ്ങളും ലൈവ് ഊഹക്കച്ചവടങ്ങളും പരിചയപ്പെടാനും പരിചയപ്പെടുത്താനും ഒരിടം.

ഓഹരി
നാണയ
സ്വര്‍ണ്ണ
എണ്ണ

വിപണികളിലൂടെ.....
------------------------------
ഈ ബ്ലോഗിനു പ്രചോദനമായത് ശശിയുടെ ധനകാര്യം എന്ന ബ്ലോഗാണ്.

1 comment:

കൊച്ചുമുതലാളി said...

ഒറ്റ ഒരു പോസ്റ്റ് മാത്രം ഇട്ട് നിര്‍ത്തിയോ??? അതോ വേറെയെവിടേലുമാണോ എഴുതുന്നത്?? :)